
ഡല്‍ഹിയിലെ കര്‍ഷകസമരത്തിനിടയില്‍ 65 വയസ്സുകാരനായ സിക്ക് പുരോഹിതന്റെ ആത്മഹത്യ രാജ്യത്തെ ഞെട്ടിച്ചു. സന്ത് ബാബാ രാംസിങ് ആണ് കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സ്വയം വെടിവെച്ച് മരിച്ചത്. കര്‍ണല്‍ ജില്ലയിലെ സിങ്കാര ്ഗ്രാമത്തിലെ ഗുരുദ്വാരയിലെ പുരോഹിതനാണ് ബാബ രാംസിങ്. വെടിവെച്ചു മരിക്കും മുമ്പ് രാംസിങ് ഗുരുമുഖി ഭാഷയില്‍ ഒരു കുറിപ്പും എഴുതിയിരുന്നു. അടിച്ചമര്‍ത്തലിനെതിരായ ശബ്ദം എന്നാണ് അതില്‍ വിശേഷിപ്പിക്കുന്നത്. കര്‍ഷകര്‍ക്കൊപ്പം ഒരു കാറിലായിരുന്നു രാംസിങ് പഞ്ചാബ്-ഡെല്‍ഹി അതിര്‍ത്തിയില്‍ എത്തിയത്. സഹചാരികളെയെല്ലാം സ്റ്റേജിലേക്ക് നിര്‍ബന്ധിച്ച് പറഞ്ഞുവിട്ടശേഷമായിരുന്നു രാംസിങിന്റെ സ്വയം ഹത്യ.