ഇന്ത്യന്‍ ക്രിക്കറ്റിലെ ബംഗാള്‍ കടുവ എന്ന വിശേഷണമുള്ള സൗരവ് ഗാംഗുലിയും രാഷ്ട്രീയത്തിലേക്ക്..? ബി.ജെ.പി.യില്‍ ചേരുന്നു എന്നാണ് അഭ്യൂഹം പരന്നിരിക്കുന്നത്. പശ്ചിബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറിനെ ഗാംഗലി ഞായറാഴ്ച വൈകീട്ട് സന്ദര്‍ശിച്ചതാണ് പുതിയ ഊഹത്തിന് കാരണമായത്. സൗരവ് ഗാംഗുലി ബി.ജെ.പി.യില്‍ ചേരുന്നതിന്റെ മുന്നോടിയായിട്ടാണ് ഗവര്‍ണറെ സന്ദര്‍ശിച്ചത് എന്നാണ് സംശയം ഉണ്ടായത്. എന്നാല്‍ അത് വെറും ഔപചാരിക സന്ദര്‍ശനം മാത്രമായിരുന്നു എന്നും ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡിന്റെ പ്രസിഡണ്ട് എന്ന നിലയിലായിരുന്നു സന്ദര്‍ശനം എന്നും രാജ്ഭവന് വൃത്തങ്ങള്‍ പറഞ്ഞു. ബംഗാളില്‍ 2021 ഏപ്രലില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ അധികാരം പിടിക്കാനായി ബി.ജെ.പി. പ്രമുഖ വ്യക്തികളെയും ഇതരകക്ഷികളിലെ സ്വാധീനമുള്ള നേതാക്കളെയും പാര്‍ടിയിലേക്ക് കൊണ്ടുവന്നുകൊണ്ടിരിക്കയാണ്. ഇതാണ് ഗാംഗുലിയെ സംബന്ധിച്ചുള്ള അഭ്യൂഹത്തിന് അടിസ്ഥാനം.
Social Media

‘നാട്ടു നാട്ടു’ ഗാനം ശരിക്കും ഓസ്കര് അര്‍ഹിക്കുന്നുണ്ടോ…?!
March 15, 2023

ഖുശ്ബുവിന്റെ ഞെട്ടിക്കുന്ന തുറന്നു പറച്ചില്…ഇതാണ് വനിതാ ദിനത്തിലെ ഏറ...
March 08, 2023
Social Connect
Editors' Pick
വിവാദ പരാമർശം സ്പീക്കർ എ.എൻ.ഷംസീർ പിൻവലിച്ചു
March 20, 2023