Categories
national

രജനീകാന്ത് ആശുപത്രി വിട്ടു.. പൂര്‍ണ വിശ്രമം നിര്‍ബന്ധം

രക്തസമ്മര്‍ദ്ദം അടിക്കടി കൂടുകയും കുറയുകയും ചെയ്തതിനെത്തുടര്‍ന്നായിരുന്നു സ്റ്റൈല്‍ മന്നനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏപ്രിലില്‍ റിലീസ് ഉദ്ദേശിക്കുന്ന പുതിയ സിനിമ അണ്ണാത്തെ-യില്‍ അഭിനയിക്കാനാണ് രജനി ഹൈദരാബാദിലെത്തിയത്

Spread the love

വെള്ളിയാഴ്ച ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സൂപ്പര്‍ താരം രജനീകാന്തിനെ ഞായറാഴ്ച വൈകീട്ട് ഡിസ്ചാര്‍ജ്ജ് ചെയ്തു. പരിപൂര്‍ണവിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കിയിരിക്കുന്ന ഉപദേശം. രക്തസമ്മര്‍ദ്ദം അടിക്കടി കൂടുകയും കുറയുകയും ചെയ്തതിനെത്തുടര്‍ന്നായിരുന്നു സ്റ്റൈല്‍ മന്നനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏപ്രിലില്‍ റിലീസ് ഉദ്ദേശിക്കുന്ന പുതിയ സിനിമ അണ്ണാത്തെ-യില്‍ അഭിനയിക്കാനാണ് രജനി ഹൈദരാബാദിലെത്തിയത്. കൊവിഡ് പരിശോധനയില്‍ നെഗറ്റീവ് എന്നുറപ്പിച്ച ശേഷമായിരുന്നു ഹൈദരാബാദ് യാത്ര. എന്നാല്‍ രക്തസമ്മര്‍ദ്ദ വ്യതിയാനം അപകടനിലയിലായതിനാലാണ് രജനിയെ ആശുപത്രിയിലാക്കിയത്. 70 വയസ്സുള്ള രജനി അടുത്തിടെ വൃക്ക മാറ്റിവെക്കലിന് വിധേയനായിട്ടുണ്ട്. ജനുവരിയില്‍ പുതിയ പാര്‍ടി പ്രവര്‍ത്തനം തുടങ്ങാനിരിക്കവെ രജനിയുടെ ആരോഗ്യനില തമിഴകത്തിന്റെ മുഴുവന്‍ ഉല്‍കണ്ഠയായി മാറിയിരിക്കയാണ്.

Spread the love
English Summary: Rajanikanth leaves hospital, but complete rest is advised. Style Mannan was hospitalised in Hyderabad on Friday due to the frequent variation in blood pressure .The whole Tamilnadu and his followers all over the world are ill at ease in his health condition .

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick