Categories
latest news

പ്രശാന്ത് കിഷോര്‍ പറയുന്നു.. ബംഗാളില്‍ ബി.ജെ.പി. രണ്ടക്കം കടക്കില്ല

2015-ല്‍ മഹാസഖ്യത്തിനായി ബിഹാറിലും, 2017-ല്‍ പഞ്ചാബില്‍ കോണ്‍ഗ്രസിനു വേണ്ടിയും 2019-ല്‍ ആന്ധ്രയില്‍ ജന്‍മോഹന്‍ റെഡ്ഡിക്കു വേണ്ടിയും തന്ത്രങ്ങള്‍ മെനെയുകയും അവരെ വിജയിപ്പിക്കുകയും ചെയ്ത വിദഗ്ധനാണ് പ്രശാന്ത് കിഷോര്‍

Spread the love

ഡെല്‍ഹിയില്‍ അരവിന്ദ് കെജരിവാളിനെ ജയിപ്പിക്കാനും ബി.ജെ.പി.യെ ദയനീയമായി തോല്‍പിക്കാനും തന്ത്രങ്ങള്‍ മെനെഞ്ഞ തിരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ഇപ്പോള്‍ ബംഗാളില്‍ മമതാ ബാനര്‍ജിക്കായി തകൃതിയായ തന്ത്രങ്ങളിലാണ്. അമിത്ഷാ റോഡ് ഷോ നടത്തി തിരിച്ചു പോയ ഉടനെ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്, ബംഗാള്‍ നിയമസഭയില്‍ എം.എല്‍.എ.മാരുടെ എണ്ണത്തില്‍ രണ്ടക്കസംഖ്യ കടക്കാന്‍ ബി.ജെ.പി. ബുദ്ധിമുട്ടും എന്നാണ്. എന്റെ ഈ ട്വിറ്റര്‍ കുറിപ്പ് സേവ് ചെയ്ത് സൂക്ഷിച്ചോളൂ, ഇതില്‍ കൂടുതല്‍ ബി.ജെ.പി. നേടിയാല്‍ ഞാന്‍ എന്റെയീ പണി വിടൂം എന്നാണ് പ്രശാന്ത് കിഷോര്‍ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.
മമത ബാനര്‍ജി പ്രശാന്ത് കിഷോറിന് അമിത പ്രാധാന്യം നല്‍കുന്നു എന്ന ആരോപണം ഉയര്‍ത്തിയാണ് തൃണമൂലിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവ് ശുഭേന്തു അധികാരി പാര്‍ടി വിട്ട് ബി.ജെ.പി.യില്‍ ചേര്‍ന്നിരിക്കുന്നത്. ഇത് മമതയ്ക്ക് വലിയ തിരിച്ചടിയാകും എന്നും വിലയിരുത്തലുണ്ട്. ഡിസംബര്‍ 19,20 തീയതികളില്‍ ബംഗാളില്‍ പര്യടനം നടത്തിയ അമിത് ഷാ ആണ് ശുഭേന്തു അധികാരിക്ക് ബി.ജെ.പി.അംഗത്വം നല്‍കിയത്.
2015-ല്‍ മഹാസഖ്യത്തിനായി ബിഹാറിലും, 2017-ല്‍ പഞ്ചാബില്‍ കോണ്‍ഗ്രസിനു വേണ്ടിയും 2019-ല്‍ ആന്ധ്രയില്‍ ജന്‍മോഹന്‍ റെഡ്ഡിക്കു വേണ്ടിയും തന്ത്രങ്ങള്‍ മെനെയുകയും അവരെ വിജയിപ്പിക്കുകയും ചെയ്ത പാരമ്പര്യമുള്ള തിരഞ്ഞെടുപ്പു വിദഗ്ധനാണ് പ്രശാന്ത് കിഷോര്‍. അതിനാല്‍ ഇദ്ദേഹം പറഞ്ഞതിലെ നെല്ലും പതിരും ആകാംക്ഷ ഉണര്‍ത്തുന്നതാണ്.
ഏറ്റവും കുറഞ്ഞത് 200 സീറ്റുകള്‍ നിയമസഭയില്‍ നേടുക എന്നതാണ് ബി.ജെ.പി.യുടെ ബംഗാള്‍ മിഷന്‍.

Spread the love
English Summary: Trinamool Congress electoral strategist Prashant Kishore claimed on social media on Monday that the BJP in Bengal would also find it difficult to cross the double digit figure. He said that save this post, if the BJP could do anything better than this claim, he would leave this space

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick