Categories
kerala

വി.എസ്. വോട്ടു ചെയ്യാത്ത ആദ്യത്തെ തിരഞ്ഞെടുപ്പ്… നാട്ടിലേക്ക് പോകുന്നില്ല, തപാല്‍വോട്ടിനും വിലക്ക്‌

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായ ഡിസംബര്‍ എട്ടിന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ പോളിങ്‌

Spread the love

സി.പി.എമ്മിന്റെ തലമുതിര്‍ന്ന നേതാവ് വി.എസ്.അച്യുതാനന്ദന്‍ ചരിത്രത്തിലാദ്യമായി ഇത്തവണ വോട്ട് ചെയ്തില്ല. ദശാബ്ദങ്ങളായി തിരുവനന്തപുരത്ത് താമസിക്കുന്ന വി.എസിന് പക്ഷേ എല്ലായ്‌പോഴും വോട്ട് സ്വന്തം നാട്ടില്‍ തന്നെയായിരുന്നു. പറവൂര്‍ ഗവ.എച്ച്.എസ്.എസിലെ പോളിങ് ബൂത്തിലാണ് കമ്മ്യൂണിസ്റ്റ് ആചാര്യന് എല്ലായ്‌പ്പോഴും വോട്ട്. വര്‍ഷത്തിലേറെയായി കടുത്ത അനാരോഗ്യം മൂലം വി.എസ്. പുറത്തിറങ്ങാറില്ല.
തപാല്‍വോട്ടിന് വി.എസ്. അപേക്ഷിച്ചിരുന്നു. എന്നാല്‍ കൊവിഡ് ബാധിച്ചവര്‍, ക്വാറന്റൈനില്‍ ഉള്ളവര്‍, തിരഞ്ഞെടുപ്പു ഡ്യൂട്ടിക്ക് നയോഗിച്ചവര്‍ എന്നിവര്‍ക്കു മാത്രമേ തപാല്‍ വോട്ടിന് അര്‍ഹതയുള്ളൂ. അതിനാല്‍ വി.എസിന് തപാല്‍വോട്ട് നിഷേധിച്ചു.
ആദ്യപാര്‍ലമെന്റ് തിരഞ്ഞെടുപ്പു മുതല്‍ ഒരിക്കല്‍ പോലും വോട്ട് ചെയ്യാതിരുന്നിട്ടില്ലാത്ത വി.എസ്. ഇത്തവണ വോട്ടവകാശം ഉപയോഗിക്കാനാവാത്തതില്‍ സ്വാഭാവികമായും ഖിന്നനാണ് എന്നാണ് മകന്‍ അരുണ്‍കുമാര്‍ പറയുന്നത്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick