
പ്രമുഖ പരിസ്ഥിതി പ്രവർത്തകൻപ്രൊഫ.എസ്. സീതാരാമൻ അന്തരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 12- ഓടെ വീട്ടിൽ കുഴഞ്ഞുവീണ് കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം.
രാവിലെ എട്ട് മണിക്ക് കടയിൽ പോയി തിരികെ വീട്ടിലേക്ക് വരുമ്പോൾ റോഡിൽ വെച്ച് കുഴഞ്ഞു വീണിരുന്നു. തുടർന്ന് നാട്ടുകാർ വീട്ടിലെത്തിക്കുകയും ചെയ്തിരുന്നു.
കാലടി ശ്രീശങ്കര കോളേജിലെയും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ടെക്നോളജിയിലേയും മുൻ അധ്യാപകനായിരുന്നു. കോളേജുകളിൽ ഇക്കോ ക്ലബ്ബുകൾ രൂപീകരിക്കാനും വിദ്യാർഥികൾക്കിടയിൽ പരിസ്ഥിതി ബോധവത്കരണ ക്ലാസുകൾ നടത്താനും സീതാരാമൻ മുൻപന്തിയിലായിരുന്നു.