കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇന്ന് സനാഥരായി. നവംബര്‍ 11-ന് കാലാവധി തീര്‍ന്ന് ഉദ്യോഗസ്ഥ ഭരണത്തിലായിരുന്ന പ്രാദേശിക ഭരണകൂടസ്ഥാപനങ്ങള്‍ വീണ്ടും നകീയ ഭരണത്തിന്റെ കീഴാലാവുകയാണ് തിങ്കളാഴ്ച മുതല്‍. തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ ജനപ്രതിനിധികള്‍ എല്ലായിടത്തും തിങ്കളാഴ്ച രാവിലെ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു.
മുനിസിപ്പാലിറ്റികളിലേയും കോർപറേഷനുകളിലെയും അധ്യക്ഷന്മാരെ ഈ മാസം 28ന് തെരഞ്ഞെടുക്കും. രാവിലെ 11ന് അദ്ധ്യക്ഷ തെരഞ്ഞെടുപ്പും ഉച്ചക്ക് 2ന് ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പും നടക്കും. ത്രിതല പഞ്ചായത്ത് അദ്ധ്യക്ഷരെ 30ന് രാവിലെ 11 മണിക്ക് തെരഞ്ഞെടുക്കും. ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പ് അന്നു തന്നെ ഉച്ചക്ക് 2ന് നടക്കും.