കോണ്‍ഗ്രസില്‍ നേതൃമാറ്റം
വേണമെന്ന് പ്രതാപന്‍, വേണ്ടെന്ന് ഉമ്മന്‍ ചാണ്ടി
കേരളത്തിലെ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തിനു ചികില്‍സിക്കാന്‍ കോണ്‍ഗ്രസില്‍ ഇപ്പോള്‍ സ്ഥിരം ഒറ്റമൂലി ഒന്നുമാത്രം–നേതൃമാറ്റം. നേതാക്കള്‍ തലങ്ങും വിലങ്ങും പറയുന്ന അഭിപ്രായങ്ങളിലും സ്ഥിരം സ്വഭാവം കാണിക്കുന്നു–ഭൂലോക യോജിപ്പില്ലായ്മ. നേതൃമാറ്റം ആലോചനയില്‍ ഇല്ലെന്ന് ഉമ്മന്‍ ചാണ്ടി ഒരു വശത്ത് പറയുന്ന നേരത്ത് മാറ്റം അനിവാര്യമെന്ന് ടി.എന്‍.പ്രതാപന്‍. എം.പി. മറ്റൊരിടത്ത് പ്രസ്താവിക്കുന്നു. തിരുവനന്തപുരം ഉള്‍പ്പെടെ ഏഴ് ജില്ലകളിലെ പ്രസിഡണ്ടുമാരെയും നിലവിലുള്ള എം.പി.മാരെയും നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കരുതെന്ന് പ്രതാപന്‍ പരസ്യമായി ആവശ്യപ്പെടുമ്പോള്‍ ഉമ്മന്‍ ചാണ്ടി പറയുന്നത് എം.പി.മാര്‍ മല്‍സരിക്കണമോ എന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കും എന്നാണ്. കേരളത്തില്‍ നേതൃമാറ്റം ഉണ്ടാവില്ലെന്നാണ് ഹൈക്കമാന്‍ഡ് ചുമതലയുള്ള താരിഖ് അന്‍വര്‍ ഇവിടെ വന്ന് പറയുന്നത്. എന്നാല്‍ എല്ലാവരും ഒരു നേതൃമാറ്റം ആഗ്രഹിക്കുകയും ചെയ്യുന്നു.!!!
യോജിപ്പില്ലായ്മയിലും ഒരുമിയില്ലായ്മയിലും മാത്രം ഒരുമയുള്ള കോണ്‍ഗ്രസില്‍ പുതിയ നേതാവ് വരുമ്പോഴേക്കും അതിന്റെ പേരിലുള്ള അടി തുടങ്ങാനിരിക്കുന്നതേയുള്ളൂ എന്നതാണ് അവസ്ഥ.