Categories
kerala

ഡല്‍ഹിയിലെ സമരസഖാക്കള്‍ക്ക് സമ്മാനമായി വാഴക്കുളത്തു നിന്നും ഒരു ലോഡ് കൈതച്ചക്ക…

ഡെല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ സിങ്ഖുവിലെ സമരകേന്ദ്രത്തിലേക്കാണ് പൈനാപ്പിള്‍ ലോറിയുടെ യാത്ര

Spread the love

രാജ്യ തലസ്ഥാനത്ത് ധര്‍മസമരം നടത്തുന്ന കര്‍ഷകര്‍ക്ക് ഭക്ഷിക്കാന്‍ കേരളത്തില്‍ നിന്നും ഒരു ലോറി നിറയെ കൈതച്ചക്കയുമായി ഐക്യദാര്‍ഢ്യം… കേരളത്തിന്റെ പൈനാപ്പിള്‍ സിറ്റി എന്നറിയപ്പെടുന്ന വാഴക്കുളത്തു നിന്നും കേരള പൈനാപ്പിള്‍ ഫാര്‍മേര്‍സ് അസോസിയേഷന്‍ ആണ് ഈ സമ്മാനം ഡെല്‍ഹിയിലേക്ക് കയറ്റി അയച്ചത്. ഏറണാകുളം ജില്ലയിലെ മൂവാറ്റുപുഴയ്ക്കടുത്ത ഗ്രാമമാണ് വാഴക്കുളം. ഡെല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ സിങ്ഖുവിലെ സമരകേന്ദ്രത്തിലേക്കാണ് പൈനാപ്പിള്‍ ലോറിയുടെ യാത്ര. സംസ്ഥാന കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ ലോറി ഫ്‌ലാഗ് ഓഫ് ചെയ്തു.

Spread the love
English Summary: A full load of pineapple, the loving gift of Vazhakulam , for the Protestant farmers . The pineapple lorry is forwarding to Singkhuvi , Delhi - Haryana border from Vazhakulam , the pineapple city of Kerala as the sign of solidarity to their protest.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick