18-നും 35-നും പ്രായത്തിനിടയിലുള്ള സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ അലട്ടുന്ന ആരോഗ്യപ്രശ്‌നമാണ് ഗര്‍ഭാശയ രോഗമായ എന്‍ഡോ മെട്രിയോസിസ്. ഇന്ത്യയില്‍ പത്ത് ദശലക്ഷം യുവതികളില്‍ വര്‍ഷം തോറും ഈ അസുഖം വരുന്നുണ്ടെന്നാണ് പഠനം പറയുന്നത്.
ഗര്‍ഭധാരണത്തെ സാരമായി ബാധിക്കുന്ന അവസ്ഥ സ്ത്രീകളിലുണ്ടാവുന്നതും വന്ധ്യതയ്ക്ക് കാരണമാകുന്നതും ഇതിന്റെ കൂടി ഫലമാണ്.
എന്‍ഡോമെട്രിയോസിസ് വരാനുള്ള കാരണങ്ങള്‍ പലതാണ്. എന്നാല്‍ ഇതു വരെ സ്ഥാപിച്ചിട്ടില്ലാത്ത മറ്റൊരു കാ്‌ര്യമുണ്ടെന്നാണ് ഒരു അമേരിക്കന്‍ പഠനം ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
മൃദുലമായതും വണ്ണമുള്ളതുമായി കിടക്ക ഉറങ്ങാനുപയോഗിക്കുന്നവരിലും സണ്‍ബാത്ത് നടത്തുന്നവരിലും എന്‍ഡോമെട്രിയോസിസ് വരാനുള്ള സാധ്യത മറ്റുള്ളവരെക്കാള്‍ 30 ശതമാനം കൂടുതലാണ് എന്നാണ് സര്‍വ്വെപഠനം കണ്ടെത്തിയിരിക്കുന്നത്. 1989 മുതല്‍ 2015 വരെ ഒന്നേകാല്‍ ലക്ഷം നഴ്‌സുമാരെ ഉപയോഗിച്ച് സ്വരൂപിച്ച ആരോഗ്യ ഡാറ്റയാണ് പഠനത്തിനായി ഉപയോഗിച്ചത്. പ്രത്യു്ല്‍പാദനം സംബന്ധിച്ച പഠനത്തിനിടയിലാണ് ഈ കണ്ടെത്തല്‍.
അതിനാല്‍ ഉറക്കം സുന്ദരമാക്കാന്‍ വണ്ണമുള്ള, അതിമൃദുലമായ കിടക്കകള്‍ വാങ്ങുന്നതിനു മുമ്പ് യുവതികള്‍ ഈ പഠനം കൂടി ഓര്‍ക്കുന്നത് നന്നായിരിക്കും.