തൃശ്ശൂര്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ സിറ്റിങ് കൗണ്‍സിലറുള്ള ശക്തികേന്ദ്രമായ കുട്ടന്‍കുളങ്ങര വാര്‍ഡില്‍ പാര്‍ടിയുടെ വക്താവ് കൂടിയായ ബി.ഗോപാലകൃഷ്ണനെ തോല്‍പിച്ച സംഭവത്തില്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും സസ്‌പെന്‍ഷന്‍.
ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി കെ. കേശവദാസ്, മുൻ കൗൺസിലർ ലളിതാംബിക എന്നിവരുള്‍പ്പെടെ ഒന്‍പത് പേരെയാണ് ബിജെപി അംഗത്വത്തിൽ നിന്നും ആറ് വര്‍ഷത്തേക്ക് സസ്പെൻറു ചെയ്തത്.
പാര്‍ടിയിലെ പോപ്പുലര്‍ മുഖമായ ഗോപാലകൃഷ്ണന്റെ തോല്‍വി ബി.ജെ.പി.ക്ക് സംസ്ഥാനതലത്തില്‍ തന്നെ വലിയ നാണക്കേടായി മാറിയിരുന്നു.
കുട്ടന്‍കുളങ്ങര വാര്‍ഡിലെ സിറ്റിങ് കൗണ്‍സിലര്‍ ലളിതാംബികയുടെ ബന്ധുവിന് സീറ്റ് നല്‍കാതെ ഗോപാലകൃഷ്ണന്‍ മല്‍സരിച്ചതില്‍ പാര്‍ടിക്കകത്തു നിന്നു തന്നെ കാലുവാരല്‍ നടന്നു എന്ന് വ്യക്തമായിരുന്നു.