Categories
kerala

ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ വീണ്ടും നോട്ടീസ്… സി.എം.രവീന്ദ്രന്‍ ഇ.ഡി.ക്കെതിരെ ഹൈക്കോടതിയില്‍

നിരന്തരം നോട്ടീസ് അയച്ച് ഇ.ഡി. ബുദ്ധിമുട്ടിക്കുന്നെന്നും ഇടക്കാല ആശ്വാസമായി ഹൈക്കോടതിയുടെ ചില ഇടപെടലുകള്‍ ആവശ്യമുണ്ടെന്നും രവീന്ദ്രന്‍

Spread the love

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലില്‍ ഇളവു തേടി മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചു. ചോദ്യം ചെയ്യലിന് വ്യാഴാഴ്ച രാവിലെ പത്തു മണിക്ക് ഹാജരാകാന്‍ ഇ.ഡി. വീണ്ടും നോട്ടീസ് അയച്ചതിനെത്തുടര്‍ന്നാണിത്.
നിരന്തരം നോട്ടീസ് അയച്ച് ഇ.ഡി. ബുദ്ധിമുട്ടിക്കുന്നെന്നും ഇടക്കാല ആശ്വാസമായി ഹൈക്കോടതിയുടെ ചില ഇടപെടലുകള്‍ ആവശ്യമുണ്ടെന്നും രവീന്ദ്രന്‍ ഹര്‍ജിയില്‍ പറയുന്നു.

ചോദ്യം ചെയ്യുന്നതിനുള്ള സമയം കോടതി നിശ്ചയിക്കണം, കസ്റ്റഡിയില്‍ ചോദ്യം ചെയ്യരുത്, ചോദ്യം ചെയ്യുന്ന സമയത്ത് അഭിഭാഷകനെ അനുവദിക്കണം എന്നീ ആവശ്യങ്ങള്‍ അടിയന്തരമായി അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്.

thepoliticaleditor

ഇത് നാലാംതവണയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് രവീന്ദ്രന് ഇ.ഡി. നോട്ടീസ് അയക്കുന്നത്. നേരത്തെ മൂന്നുതവണയും ആരോഗ്യപ്രശ്‌നങ്ങള്‍ കാണിച്ച് രവീന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.

കഴിഞ്ഞ തവണ ഇ.ഡി. നോട്ടീസ് അയച്ചപ്പോള്‍, തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ഹാജരാകാന്‍ ഒരാഴ്ച സമയം നീട്ടിത്തരണമെന്നും അഭിഭാഷകന്‍ മുഖേന രവീന്ദ്രന്‍ ഇ.ഡിയെ അറിയിച്ചിരുന്നു. എന്നാല്‍ ഈ അഭ്യര്‍ഥന നിരസിച്ചാണ് വ്യാഴാഴ്ച ഹാജരാകാന്‍ ഇ.ഡി. രവീന്ദ്രനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick