Categories
national

23 വിമത നേതാക്കളോട് ഒടുവില്‍ സോണിയ രഞ്ജിപ്പിലേക്ക്.. കൂടിക്കാഴ്ചയ്ക്ക് സമ്മതം.. വിശദാംശങ്ങള്‍

പാര്‍ടിയില്‍ സ്ഥിരം അധ്യക്ഷന്‍ വേണമെന്നാവശ്യപ്പെട്ട് സോണിയഗാന്ധിക്ക് കത്തയച്ച 23 മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളോടുള്ള നീരസം സോണിയ അവസാനിപ്പിക്കുന്നതായി സൂചന. അനുരഞ്ജനനീക്കത്തിന്റെ ഭാഗമായി വിമതനേതാക്കളുമായി കൂടുക്കാഴ്ചയ്ക്ക് സോണിയ സമ്മതിച്ചതായി റിപ്പോര്‍ട്ട്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ നയതന്ത്രത്തെ തുടര്‍ന്നാണ് സോണിയ ഇതിന് സമ്മതിച്ചത്. ഗാന്ധി കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ള വ്യക്തിയാണ് കമല്‍നാഥ്. മധ്യപ്രദേശില്‍ മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ടയാളുമാണ് കമല്‍നാഥ്. ജോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പി.യില്‍ പോയതിനെത്തുടര്‍ന്ന് മധ്യപ്രദേശില്‍ ഭരണം നഷ്ടപ്പെട്ട കോണ്‍ഗ്രസിന് പിന്നീട് ബിഹാര്‍ തിരഞ്ഞെടുപ്പിലും ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലും കേരളത്തിലെ തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലും കനത്ത തിരിച്ചടിയാണ് ഏറ്റത്. രാജ്യത്ത് കോണ്‍ഗ്രസിന്റെ നില അതീവ പരുങ്ങലിലാണ് എന്ന യാഥാര്‍ഥ്യം തിരിച്ചറിയുന്നതിനാലാണ് സോണിയ വിമതനേതാക്കളുമായി രമ്യതയ്ക്ക് സമ്മതിച്ചത് എന്നാണ് അനുമാനിക്കപ്പെടുന്നത്.
ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ ജൂലായില്‍ സോണിയ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ കത്തയച്ചത്. പിന്നീട് കബില്‍ സിബല്‍ ബിഹാര്‍ തിരിച്ചടിയെത്തുടര്‍ന്ന് നടത്തിയ പ്രതികരണവും വിവാദമായിരുന്നു.

Spread the love
English Summary: At last Sonia Gandhi agree to meet 23 discenting congress leaders for further discussion on organisational matters. Senior leader Kamal Nath is said to be behind this meet. In recent days Congress had faced major set backs in Bihar Assembly, Hyderabad Municipal Corporation, Kerala Local Body elections.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick