ലഡാക്കില്‍ ഇന്ത്യ-ചൈനീസ് അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്ന ചൈനീസ് സൈന്യം വലിയൊരു പ്രതിസന്ധിയിലായിരിക്കുന്നത് അതിശൈത്യം വന്നതോടെയാണെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സൈനികര്‍ സഹിക്കുന്ന ലഡാക്കിലെ തണുപ്പ് ചൈനക്കാര്‍ക്ക് താങ്ങാനാവുന്നില്ല. അതിനാല്‍ വിന്യസിച്ച സൈനികരെ ഊഴമിട്ട് മാറ്റിയാണ് ഈ സാഹചര്യത്തെ ചൈനീസ് സൈന്യം കൈകാര്യം ചെയ്യുന്നത് എന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ലഡാക്ക് സെക്ടറില്‍ വന്‍തോതില്‍ ഇന്ത്യന്‍ സൈന്യവും തമ്പടിച്ചിട്ടുണ്ട്. സിയാച്ചിന്‍ ഗ്ലേസിയര്‍ ഉള്‍പ്പെടെ തന്ത്രപ്രധാന ഇടങ്ങളില്‍ കടുത്ത ശൈത്യം അതിജീവിച്ച് ഇന്ത്യ കാവല്‍ നില്‍ക്കുമ്പോള്‍ ചൈന അതിശൈത്യത്തില്‍ വിറച്ചു പോകുന്നുണ്ടെന്നാണ് അവരുടെ മിലിട്ടറി റൊട്ടേഷന്‍ കാണിക്കുന്നത്. ദിനംപ്രതി സൈനികരെ മാററി മാറ്റി ഡ്യൂട്ടി ചെയ്യിച്ചാണ് ചൈനീസ് സൈനികരെ തണുപ്പിന്റെ ആഘാതത്തില്‍ നിന്നും രക്ഷിക്കുന്നത്.
യഥാര്‍ഥ നിയന്ത്രണ രേഖയില്‍ ചൈന തമ്പടിക്കാന്‍ തുടങ്ങിയിട്ട് എട്ടു മാസമായിരിക്കുന്നു. 60000 സൈനികരെയാണ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഇവിടെ വിന്യസിച്ചത്.