താന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നുവെന്നും ജനാധിപത്യത്തില്‍ ഭരണഘടനാ സ്ഥാപനങ്ങളെയും വിമര്‍ശിക്കുന്നതില്‍ അപാകതയില്ലെന്നും എന്നാല്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും നിയമസഭാസ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രതിപക്ഷനേതാവിന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. അപവാദങ്ങള്‍ക്ക് ജനങ്ങള്‍ മറുപടി നല്‍കുമെന്നും സ്പീക്കര്‍ പറഞ്ഞു.
കേരളനിയമസഭ ഇന്ത്യയിലെ മികച്ച നിയമസഭകളിലൊന്നാക്കി മാറ്റാന്‍ തനിക്ക് കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യമുണ്ടെന്ന് ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. പല നിയമസഭകളും കേരളത്തിന്റെ പദ്ധതികളെ പകര്‍ത്തിയിരിക്കുന്നു. കേരളത്തിന് രണ്ട് പുരസ്‌കാരങ്ങള്‍ കിട്ടി.

നിയമസഭാഹാള്‍ നിര്‍മ്മാണത്തില്‍ അഴിമതി ഉണ്ടായെന്നത് അടിസ്ഥാനരഹിതമാണ്. ഊരാളുങ്കല്‍ ലേബര്‍ കരാര്‍ സൊസൈറ്റിക്ക് മുന്‍കൂര്‍ 30 ശതമാനം തുക നല്‍കിയത് ചട്ടപ്രകാരമാണ്. സഭാ ടിവിയില്‍ ഒരു ധൂര്‍ത്തും ഇല്ല. അവിടെ സ്ഥിരം നിയമനം പോലും ഉണ്ടായിട്ടില്ല. നിയമസഭയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തില്‍ നിയമസഭാസമിതി അന്വേഷിക്കട്ടെയെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.