ഇന്ത്യയില് ബാങ്കുകളില് നിന്നും 9000 കോടി രൂപയുടെ സാമ്പത്തികത്തട്ടിപ്പ് നടത്തി ഇംഗ്ലണ്ടിലേക്ക് മുങ്ങിയ മദ്യരാജാവ് വിജയ്മല്യയ്ക്ക് വിദേശത്ത് ആദ്യ തിരിച്ചടി. ഫ്രാന്സിലുണ്ടായിരുന്ന 1.6 മില്യന് യൂറോ അതായത് 14 കോടി രൂപ മൂല്യമുള്ള ആസ്തികള് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ആന്റി മണി ലോണ്ടറിങ് ആക്ട് പ്രകാരമാണ് സ്വത്ത് കണ്ടുകെട്ടിയത്. കിങ്ഫിഷര് എയര്ലൈന്സ് വിറ്റതിന്റെ വരുമാനം മുഴുവന് വിജയ് മല്യ ഫ്രാന്സില് സ്വത്തുക്കള് സമ്പാദിക്കാനായി ബാങ്കില് നിന്നും കടത്തിക്കൊണ്ടുപോയതായി എന്ഫോഴ്സ്മെന്റ് ആരോപിച്ചിരുന്നു.
മൂന്നു മാസം മുമ്പ് ഇന്ത്യയിലെ സുപ്രീംകോടതി വിജയ്മല്യയുടെ റിവ്യൂ പെറ്റീഷന് തള്ളിയിരുന്നു. കര്ണാടക ഹൈക്കോടതി വിധി ധിക്കരിച്ചതിനുള്ള കോടതിയലക്ഷ്യനടപടിക്കെതിരെ മല്യ നല്കിയ ഹര്ജിയാണ് സുപ്രീംകോടതി അന്ന് തള്ളിക്കളഞ്ഞത്. മല്യക്കെതിരായ കര്ണാടക ഹൈക്കോടതി വിധി ശരിവെക്കുകയും ചെയ്തു.
Social Media

ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024

10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
money politics

Social Connect
Editors' Pick
കണ്ണൂർ സെൻട്രൽ ജയിലിൽ കൊലപാതകം…പ്രതി അറസ്റ്റിൽ
August 07, 2024