Categories
world

കൊവിഡ് വാക്‌സിനിലും വ്യാജന് സാധ്യത, ഓണ്‍ലൈന്‍ വില്‍പനയില്‍ കുടുങ്ങരുത്.. 194 രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇന്റര്‍പോള്‍

വാക്‌സിന്‍ എന്ന പേരില്‍ വ്യാജമരുന്ന് അണിയറകളില്‍ ഒരുങ്ങുന്നുണ്ടെന്നാണ് മുന്നറിയിപ്പ്. ഓണ്‍ലൈനില്‍ വിറ്റഴിക്കാനുള്ള നീക്കമാണ് നടക്കുന്നത്. വിലക്കുറവില്‍ നല്‍കുന്നു എന്ന പ്രചാരണത്തില്‍ പലരും വീണുപോയേക്കാം

Spread the love

വാക്‌സിന്‍ പുറത്തിറങ്ങുന്നുവെന്ന വാര്‍ത്തയ്ക്കു പിറകെ വാക്‌സിന് വ്യാജന്‍മാരും ഒരുങ്ങുന്നുണ്ട് എന്ന മുന്നറിയിപ്പുമായി രാജ്യാന്തര രഹസ്യാന്വേഷണ പൊലീസായ ഇന്റര്‍പോളിന്റെ സന്ദേശം. വ്യാജ കൊവിഡ് വാക്‌സിന്‍ വ്യാപകമായി ഇറങ്ങാന്‍ ഇടയുണ്ടെന്നാണ് ഇന്റര്‍പോള്‍ മുന്നറിവു തരുന്നത്. ബുധനാഴ്ച രാത്രി പാരീസിലെ ഇന്റര്‍പോള്‍ ആസ്ഥാനത്ത് പുറത്തിറക്കിയ പ്രസ്താവനയില്‍ 194 രാജ്യങ്ങളെ ജാഗ്രതപ്പെടുത്തിയതായി ഇന്റര്‍പോള്‍ അറിയിച്ചു.
വാക്‌സിന്‍ എന്ന പേരില്‍ വ്യാജമരുന്ന് അണിയറകളില്‍ ഒരുങ്ങുന്നുണ്ടെന്നാണ് മുന്നറിയിപ്പ്. ഓണ്‍ലൈനില്‍ വിറ്റഴിക്കാനുള്ള നീക്കമാണ് നടക്കുന്നത്. വിലക്കുറവില്‍ നല്‍കുന്നു എന്ന പ്രചാരണത്തില്‍ പലരും വീണുപോയേക്കാം. അതിനാല്‍ അതാത് രാജ്യങ്ങളിലെ പൊലീസ് സംവിധാനം ഓണ്‍ലൈന്‍ വാക്‌സിന്‍ വ്യാപാരത്തെ സംബന്ധിച്ച് അതീവ നിരീക്ഷണം നടത്തണമെന്ന് ഇന്റര്‍പോള്‍ പറയുന്നു. വാക്‌സിന്‍ കമ്പനികളും അന്വേഷണ ഏജന്‍സികളും തമ്മില്‍ ഏകോപനം സാധ്യമാക്കണമെന്നും ഇന്‍ര്‍പോള്‍ നിര്‍ദ്ദേശിക്കുന്നു.

Spread the love
English Summary: Interpols warning on covid vaccine sale

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick