Categories
kerala

കണ്ണൂര്‍ വിമാനത്താവളത്തില്‍ 35 ലക്ഷത്തിന്റെ സ്വര്‍ണം ഉപേക്ഷിച്ച നിലയില്‍

കണ്ണൂര്‍ വിമാനത്താവളത്തിന്റെ പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടത്തില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പ് സ്ഥാപിക്കുന്ന ഭാഗത്തായി 35 ലക്ഷം രൂപയുടെ സ്വര്‍ണം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പിടിക്കപ്പെടുമെന്ന സംശയത്തില്‍ ഉപേക്ഷിച്ചതായിരിക്കാമെന്നാണ് നിഗമനം. ഞായറാഴ്ച രാത്രി ദുബായില്‍ നിന്നും വന്ന എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രികരെ പരിശോധിച്ച ശേഷമാണ് 674 ഗ്രാം സ്വര്‍ണം ഉപേക്ഷിച്ച നിലയില്‍ കസ്റ്റംസ് കണ്ടെത്തിയത്. ഉപേക്ഷിച്ചയാളെ കണ്ടെത്താന്‍ സി.സി.ടി.വി.ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick