Categories
life

വിഷാദരോഗികളുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിക്കുന്നു… കൗമാരപ്രായക്കാരില്‍ നാലുപേരില്‍ ഒരാള്‍ക്ക് എന്ന നിരക്കില്‍ വിഷാദരോഗം…കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാരിലും രോഗം കൂടുതല്‍..

അടുത്ത കാലത്ത് ഇന്ത്യയില്‍ വിഷാദ രോഗികളുടെ എണ്ണം വര്‍ധിക്കുകയാണെന്നാണ് സൂചനകള്‍. ഇതില്‍ ധനികര്‍ എന്നോ ദരിദ്രര്‍ എന്നോ വ്യത്യാസമില്ല. നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണത്തില്‍ വിഷാദ രോഗത്തിനുള്ള പങ്ക് ഇതിനകം തെളിഞ്ഞതാണ്. ആമീര്‍ ഖാന്റെ മകള്‍ അടുത്ത കാലത്താണ് താന്‍ വര്‍ഷങ്ങളായി വിഷാദരോഗത്തിനടിമയാണ് എന്ന കാര്യം വെളിപ്പെടുത്തിയത്. കൗമാരപ്രായത്തിലുള്ളവരില്‍ രോഗം വളരെ കൂടുതലാണ്. നാലുപേരെ എടുത്താല്‍ അതില്‍ ഒരാള്‍ക്കെന്ന നിരക്കില്‍ രോഗബാധിതരാണ്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കിടയിലും വിഷാദരോഗം കാര്യമായി പിടിമുറുക്കുന്നുണ്ട്. പ്രൊഫഷണലുകള്‍ക്കിടയില്‍ ഓരോ രണ്ടുപേരിലും ഒരാള്‍ക്കെന്ന നിലയില്‍ വിഷാദരോഗമുണ്ടെന്നാണ് വിലയിരുത്തല്‍.
യുവത്വം സോഷ്യല്‍ മീഡിയയിലും വെര്‍ച്വല്‍ ലോകത്തും കൂടുതല്‍ സമയം വിഹരിക്കുന്ന ഇക്കാലത്ത് അവരുടെ യഥാര്‍ഥ ജീവിതം വളരെ വ്യത്യസ്തവും അധികം ആരും അറിയാത്തതുമായിത്തീരുന്നുണ്ട്. ഈ രണ്ടു തലങ്ങള്‍ക്കിടയില്‍ അവര്‍ പുറത്തു പറയാനാവാത്ത വിധത്തില്‍ മാനസിക സമ്മര്‍ദ്ദം, ഉല്‍കണ്ഠ എന്നിവയ്്ക്ക് ഇരയാവുന്നുണ്ട് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick