Categories
national

ലൗ ജിഹാദ് നിയമം കൊണ്ടുവരുമെന്ന് മധ്യപ്രദേശ് മന്ത്രി… നിയമലംഘകര്‍ക്ക് അഞ്ചുവര്‍ഷം കഠിനതടവുള്‍പ്പെടെ ശിക്ഷ

വിവാഹത്തിനായുള്ള മതംമാറ്റം തടയാനായി ലൗ ജിഹാദ് നിയമം അടുത്ത നിയമസഭാ സമ്മേളനത്തില്‍ പാസ്സാക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പ്രസ്താവിച്ചു. ഹിന്ദു പെണ്‍കുട്ടികളെ മതംമാറ്റി വിവാഹം ചെയ്യുന്ന ഗൂഢാലോചന മുസ്ലീംകളില്‍ നടക്കുന്നത് തടയാനാണ് നിയമം. ജാമ്യമില്ലാത്ത വകുപ്പു ചുമത്തി അറസ്റ്റ് ചെയ്യാന്‍ പൊലീസിന് അനുവാദം നല്‍കുന്നതാണ് നിയമം. നിര്‍ബന്ധിച്ച് മതം മാറ്റി നടത്തുന്നതായി കണ്ടെത്തുന്ന വിവാഹങ്ങള്‍ അസാധുവാക്കാനും നിയമം അനുവദിക്കും. മുഖ്യമന്ത്രി ശിവ് രാജ്‌സിങ് ചൗഹാനും ലൗജിഹാദ് നിയമനിര്‍മ്മാണം നടത്തുമെന്ന് നേരത്തെ പ്രസ്താവിച്ചിരുന്നു. ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ബി.ജെ.പി. സര്‍ക്കാരുകളും ഇത്തരം നിയമനിര്‍മ്മാണം പരിഗണിക്കുന്നുണ്ട്. ഭരണഘടനയുടെ 21-ാം അനുച്ഛേദം അനുസരിച്ച് ഏതൊരു പൗരനും ഇഷ്ടമുള്ള വ്യക്തിയെ വിവാഹം ചെയ്യാന്‍ അവകാശം നല്‍കുന്നുണ്ട് എന്നത് നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ഇത് നിഷേധിക്കുന്ന നിയമം നിര്‍മ്മിക്കാന്‍ സംസ്ഥാനസര്‍ക്കാരുകള്‍ ശ്രമിക്കുന്നത്. നിയമനിര്‍മ്മാണസഭകള്‍ പാസ്സാക്കിയാല്‍ പോലും ഇത്തരം നിയമങ്ങള്‍ നിലനില്‍ക്കുമോ എന്നത് സംശയമാണ്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick