Categories
world

യൂറോപ്പില്‍ കൊവിഡിന്റെ രണ്ടാം വരവ് തീവ്രം മരണസംഖ്യ കുതിച്ചുയരുന്നു, മരണം ഏറ്റവുമധികം അമേരിക്കയില്‍

അമേരിക്ക കഴിഞ്ഞാല്‍ ഇന്ത്യയിലാണ് കൊവിഡ് രോഗികള്‍ കൂടുതല്‍. എന്നാല്‍ മരണസംഖ്യയില്‍ ഇന്ത്യയ്ക്കു മുന്‍പില്‍ ബ്രസീല്‍ ഉണ്ട്

Spread the love

അമേരിക്കയില്‍ കൊവിഡ് മരണങ്ങള്‍ കുതിച്ചുയരുന്നു. ദിനം പ്രതി 1500നും 2000-ത്തിനും ഇടയില്‍ ആളുകള്‍ ഓരോ ദിവസവും മരിക്കുന്നു. ഇറ്റലി, പോളണ്ട്, റഷ്യ, ഇംഗ്ലണ്ട്, ഫ്രാന്‍സ് എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കൊവിഡ് രണ്ടാം വരവ് അറിയിച്ചിരിക്കയാണെന്ന് നിഗമനം. ഇവിടങ്ങളില്‍ മരണസംഖ്യയും കുതിച്ചുയരുകയാണ്. നൂറു മുതല്‍ 700 വരെ മരണങ്ങളാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. മരണസംഖ്യയില്‍ അമേരിക്ക കഴിഞ്ഞാല്‍ ഏഷ്യന്‍ രാജ്യങ്ങളാണ് ഗുരുതരാവസ്ഥയിലുള്ളത്. 1400 മുതല്‍ 1800 വരെ മരണങ്ങള്‍ ദിനം പ്രതി ഏഷ്യന്‍ രാജ്യങ്ങളില്‍ സംഭവിക്കുന്നു. അമേരിക്ക കഴിഞ്ഞാല്‍ ഇന്ത്യയിലാണ് കൊവിഡ് രോഗികള്‍ കൂടുതല്‍. എന്നാല്‍ മരണസംഖ്യയില്‍ ഇന്ത്യയ്ക്കു മുന്‍പില്‍ ബ്രസീല്‍ ഉണ്ട്. അതേസമയം രോഗികളുടെ എണ്ണം ബ്രസീലില്‍ ഇന്ത്യയെക്കാള്‍ കുറവാണ്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick