പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ബിഹാര് നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് ആരംഭിക്കും. ഒരാഴ്ചയ്ക്കകം കാബിനറ്റ് വികസനം ഉണ്ടാകും എന്നാണ് സൂചന. ബി.ജെ.പിക്ക് മന്ത്രിസഭയിലുള്ള പ്രാതിനിധ്യം ഗണ്യമായി വര്ധിക്കാന് സാധ്യതയുണ്ട്. ഇപ്പോള് ഏഴ് മന്ത്രിമാരാണ് ബി.ജെ.പി.ക്ക് ഉള്ളത്. അത് 19 ആയി വര്ധിക്കുമെന്നാണ് സൂചന. തിരഞ്ഞെടുപ്പില് ജെ.ഡി.യുവിനെ അപേക്ഷിച്ച് ബി.ജെ.പി. ഏറെ മുന്നിലെത്തിയിരുന്നു. എന്നാല് മുന് ധാരണയനുസരിച്ച് മുഖ്യമന്ത്രിപദം നിതീഷിന് ബി.ജെ.പി. വിട്ടുകൊടുക്കുകയായിരുന്നു. നിതീഷിന് മുഖ്യമന്ത്രി പദം കിട്ടിയില്ലെങ്കില് അദ്ദേഹം മഹാസഖ്യത്തിനൊപ്പം ചേര്ന്നേക്കുമോ എന്ന ശങ്കയും ബി.ജെ.പിക്കുണ്ടായിരുന്നു. പക്ഷേ ഭരണത്തില് ബി.ജെ.പി. തീരുമാനിക്കാത്ത ഒരു കാര്യവും നടപ്പാക്കാന് ജെ.ഡി.യു.വിനോ നിതീഷ് കുമാറിനോ സാധിക്കാത്ത സാഹചര്യമാണ് ഉള്ളത്.
Social Media

‘നാട്ടു നാട്ടു’ ഗാനം ശരിക്കും ഓസ്കര് അര്ഹിക്കുന്നുണ്ടോ…?!
March 15, 2023

ഖുശ്ബുവിന്റെ ഞെട്ടിക്കുന്ന തുറന്നു പറച്ചില്…ഇതാണ് വനിതാ ദിനത്തിലെ ഏറ...
March 08, 2023

Categories
national
ബിഹാര് നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കുന്നു… മന്ത്രിസഭാ വികസനം ഈയാഴ്ച ബി.ജെ.പിക്ക് മന്ത്രിമാര് 19 ആകും

Social Connect
Editors' Pick
ബംഗാളിലെ ഏക കോൺഗ്രസ് എംഎൽഎ ടിഎംസിയിൽ ചേർന്നു
May 29, 2023