കെ.എം.മാണിയുമായി ബന്ധപ്പെട്ട ബാര്‍കോഴക്കേസ് കേന്ദ്ര അന്വേഷണ ഏജന്‍സി ഏറ്റെടുക്കണമെന്ന് ബിജു രമേശ് ആവശ്യപ്പെട്ടു. കെ.എം.മാണി പിണറായി വിജയനെ കണ്ടതോടെ അന്വേഷണം നിലച്ചുവെന്നും രഹസ്യമൊഴി നല്‍കരുതെന്ന് രമേശ് ചെന്നിത്തലയും ഭാര്യയും തന്നോട് ആവശ്യപ്പെട്ടുവന്നും ബിജു രമേശ് ആരോപിച്ചു. ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെയാണ് ഇത്തരത്തില്‍ തന്നോട് അഭ്യര്‍ഥിച്ചതെന്നും ബിജുരമേശ് പറയുന്നു.

ആദ്യം തനിക്ക് പിന്തുണ നല്‍കിയ പിണറായിയും കോടിയേരി ബാലകൃഷ്ണനും പിന്നീട് പിന്‍വലിഞ്ഞതായും ബിജുരമേശ് പറഞ്ഞു.
ബാര്‍ കോഴക്കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ബി.ജെ.പി. പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടതിനോടു ചേര്‍ത്ത് വായിക്കേണ്ട പ്രസ്താവനയാണ് ഇപ്പോള്‍ ബിജു രമേശില്‍ നിന്നും ഉണ്ടായിരിക്കുന്നത്.

