കേരള വികസനത്തെ തകര്ക്കാന് കേന്ദ്ര ഏജന്സികളെ ഉപയോഗിക്കുകയാണെന്നും സി.എ.ജി. വികസനം തകര്ക്കാനുള്ള കോടാലിക്കൈ ആയിരിക്കയാണെന്നും സി.പി.എം. ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്. ഇടതുമുന്നണി തിങ്കളാഴ്ച സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധസംഗമത്തിന്റെ ഉല്ഘാടനം തിരുവനന്തപുരത്ത് നിര്വ്വഹിക്കുകയായിരുന്നു വിജയരാഘവന്. വികസനനേട്ടങ്ങള് സംരക്ഷിക്കാന് കേരളത്തിലുടനീളം സംഘടിപ്പിച്ച ജനകീയ പ്രതിരോധത്തില് 25 ലക്ഷം ജനങ്ങള് പങ്കെടുത്തതായി ഇടതുമുന്നണി കേന്ദ്രങ്ങള് പറഞ്ഞു. കാല്ലക്ഷം ബൂത്തു കേന്ദ്രങ്ങളില് പ്രതിരോധ സദസ്സ് നടത്തി.
കുത്തകകളുടെ വക്കാലത്തുമായി കേന്ദ്ര ഏജന്സികള് കേരളത്തില് വന്നാല് അനുവദിക്കില്ലെന്ന് തിങ്കളാഴ്ച പത്രസമ്മേളനത്തില് മുഖ്യമന്ത്രി പിണറായി വിജയന് പ്രസ്താവിച്ചു. കെ.ഫോണ് പദ്ധതി കേരളത്തിലെ യുവാക്കളുടെ പ്രതീക്ഷയാണ്. പൊതുമേഖലാ കമ്പനിയായ ഭെല് ആണിത് നടപ്പാക്കുന്നത്. ഇത് തകര്ക്കാന് കുത്തക കമ്പനികള് ശ്രമിക്കുകയാണ്. അത് മനസ്സില് വെച്ച് ആരും ഇങ്ങോട്ടു വരേണ്ടതില്ലെന്ന് പിണറായി വിജയന് മുന്നറിയിപ്പു നല്കി.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
kerala
പ്രതിപക്ഷനേതാവ് സത്യവിരുദ്ധ വാര്ത്തകളുടെ ഉല്പാദന കേന്ദ്രം-സി.പി.എം.
Social Connect
Editors' Pick
കണ്ണൂർ സെൻട്രൽ ജയിലിൽ കൊലപാതകം…പ്രതി അറസ്റ്റിൽ
August 07, 2024