പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്ത വിജിലന്‍സ് മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. വിജിലൻസ് ജഡ്ജി ആശുപത്രിയിലെത്തിയാണ് നടപടി പൂർത്തിയാക്കിയത്. ഇന്നലെ രാത്രി മുതല്‍ കൊച്ചിയിലെ ആശുപത്രിയിൽ കഴിയുന്ന ഇബ്രാഹിംകുഞ്ഞിനെ ഉടൻ ജയിലിലേക്കു മാറ്റില്ല. കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും നാളെ പരിഗണിക്കും.
നേരത്തെ, ഇബ്രാഹിംകുഞ്ഞ് ചികിത്സയിലുള്ള നെട്ടൂരിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടറുമായി സംസാരിച്ച ശേഷമാണ് വിജിലന്‍സ് അറസ്റ്റ് നടപടികളിലേയ്ക്ക് കടന്നത്.