Categories
world

പാതി ഡോസ് വാക്്‌സിന്‍ സ്വീകരിച്ചവരില്‍ ഫലപ്രാപ്തി 90 ശതമാനം…. ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ പുതിയ നിഗമനങ്ങളിലേക്ക് ?

ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന വാക്‌സിന്‍ ആയ കൊവി ഷീല്‍ഡ് ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്റെ ഇന്ത്യന്‍ പതിപ്പാണ്. ഇതിന്റെ അവസാന വട്ട പരീക്ഷണം നടന്നു വരികയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ച് വിവരങ്ങള്‍ നേരിട്ട് ശേഖരിക്കുകയാണ്

Spread the love

ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തില്‍ അപ്രതീക്ഷിത ഫലങ്ങള്‍. ബിട്ടനും ബ്രസീലിലും പരീക്ഷിച്ചപ്പോള്‍ അബന്ധത്തില്‍ ആദ്യ ഡോസ് പകുതിയും രണ്ടാം ഡോസ് പൂര്‍ണമായും സ്വീകരിച്ചവരില്‍ 90 ശതമാനം ഫലവും രണ്ടു ഫുള്‍ ഡോസ് സ്വീകരിച്ചവരില്‍ ഫലപ്രാപ്തി 60 ശതമാനം മാത്രമാവുകയും ചെയ്തതാണ് പുതിയ നിഗമനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്. പകുതി ഡോസ് നല്‍കപ്പെട്ടത് തെറ്റാിയിട്ടാണ് എന്നാണ് വാക്‌സിന്‍ നിര്‍മ്മാതാക്കളായ ആസ്ട്ര സെനക പറയുന്നത്. എന്നാല്‍ ഇവരിലാണ് 90 ശതമാനം ഫലം കണ്ടത്. 28 ദിവസത്തെ ഇടവേളയില്‍ രണ്ട് ഫുള്‍ ഡോസ് സ്വീകരിച്ചവരില്‍ 62 ശതമാനം ഫലപ്രാപ്തി മാത്രമേ ഉണ്ടായുള്ളൂ. പകുതി ഡോസ് സ്വീകരിച്ചവര്‍ 55 വയസ്സിനു താഴെയുള്ളവരാണ്. ഇവര്‍ക്ക് പ്രായം കൂടിയവരെക്കാള്‍ പ്രതിരോധ ശേഷി ഉണ്ടായിരിക്കും. ഇതു കൊണ്ടാണോ ഫലപ്രാപ്തി കൂടുതലായത് എന്നത് സംബന്ധിച്ച് കമ്പനി പ്രതികരിച്ചിട്ടില്ല. എന്തായാലും കുറഞ്ഞ ഡോസുപയോഗിച്ച് പുതിയൊരു പരീക്ഷണം ആഗോളതലത്തില്‍ തന്നെ നടത്താന്‍ ഒരുങ്ങുകയാണ് ആസ്ട്ര സെനക.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick