നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂട്ടര്‍ എ.സുരേശന്‍ രാജിവെച്ചു. രാജിക്കത്ത് നല്‍കിയ കാര്യം പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായ സുരേശന്റെ രാജിയും വന്നത്.
ഇന്ന് കേസിന്റെ വിചാരണ പുനരാരംഭിക്കുന്നതിന് വേണ്ടി കോടതി കേസ് പരിഗണിച്ച വേളയിലാണ് നാടകീയമായി രാജി പ്രഖ്യാപനമുണ്ടായത്. സുരേശനെ കസില്‍ സഹായിക്കുന്ന ജോസഫ് മണവാളനാണ് തീരുമാനം കോടതിയെ അറിയിച്ചത്.
ഈ കേസിന്റെ വിചാരണ അടുത്ത വര്‍ഷം ഫെബ്രുവരി നാലിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശമുണ്ട്.
ഹൈക്കോടതി ഉത്തരവിനെതിരേ അപ്പീല്‍ പോകാന്‍ ധാരണയായെങ്കിലും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അന്തിമതീരുമാനം വൈകുകയാണ്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് പ്രോസിക്യൂട്ടറുടെ രാജി ഉണ്ടായിരിക്കുന്നത്. ഇതോടെ കേസിന്റെ വിചാരണ നടപടികള്‍ എങ്ങനെ മുന്നോട്ടുപോകുമെന്നത് ചോദ്യചിഹ്നമായിരിക്കുകയാണ്.