Categories
kerala

ധനമന്ത്രിയുടെ വകുപ്പില്‍ മുഖ്യമന്ത്രിയുടെ വകുപ്പിന്റെ റെയ്ഡ്… സി.പി.എം. രാഷ്ട്രീയത്തില്‍ പുതിയ വിവാദം

തോമസ് ഐസക്
മുഖ്യമന്ത്രിയുടെ ഗുഡ്ബുക്കിലുള്ള ആളല്ല എന്നത് പരസ്യമായ രഹസ്യമാണ്. മന്ത്രിസഭയുടെ തുടക്ക നാളില്‍ സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേശഷ്ടാവായി ഗീതാഗോപിനാഥിനെ മുഖ്യമന്ത്രിയുടെ താല്‍പര്യപ്രകാരം നിയമിച്ചത് തോമസ് ഐസകിന്റെ പ്രഭാവം കുറയ്ക്കാന്‍ വേണ്ടിയാണ് എന്ന വാര്‍ത്ത പ്രചരിച്ചിരുന്നു

Spread the love

മുഖ്യമന്ത്രിയുടെ വകുപ്പായ വിജിലന്‍സ് ധനകാര്യമന്ത്രിയുടെ വകുപ്പിന്റെ ഭാഗമായ ചിട്ടി സ്ഥാപനമായ കെ.എസ്.എഫ്.ഇ.യില്‍ നടത്തിയ റെയ്ഡും പുറത്തുവിട്ട ഞെട്ടിപ്പിക്കുന്ന കാര്യങ്ങളും പുതിയ വിവാദത്തിലേക്ക് സി.പി.എമ്മിനെയും സര്‍ക്കാരിനെയും വലിച്ചിഴയ്ക്കുകയാണ്. പല വിധ വിവാദങ്ങളില്‍ ഉലഞ്ഞു നില്‍ക്കുന്ന സര്‍ക്കാരിന് കെ.എസ്.എഫ്.ഇ. എന്ന ധനകാര്യ സ്ഥാപനത്തിലെ ക്രമക്കേടുകള്‍ പുതിയ ആഘാതം സമ്മാനിച്ചിരിക്കുന്നു. ഇതിന് വഴി മരുന്നിട്ടതാവട്ടെ മുഖ്യമന്ത്രിയുടെ തന്നെ വകുപ്പും. സത്യത്തില്‍ സര്‍ക്കാര്‍ തന്നെ ഈ ഘട്ടത്തില്‍ എരിതീയില്‍ എണ്ണ ഒഴിക്കും പോലെ സ്വന്തം പല്ലിനടയില്‍ കുത്തി നാറ്റം പുറത്തറിയിക്കാന്‍ കളം ഒരുക്കിയിരിക്കയാണ്. സി.പി.എമ്മിലെ പടലപിണക്കങ്ങളും ഇതുമായി ബന്ധപ്പെട്ട് പുറത്താവുന്നുണ്ട്. അല്ലെങ്കില്‍ എങ്ങിനെയാണ് മുഖ്യമന്ത്രിയുടെ വകുപ്പിന്റെ നേതൃത്വത്തില്‍ ധനമന്ത്രിക്ക് പാരയാവുന്ന റെയ്ഡിന് നേതൃത്വം നല്‍കിയത് എന്ന ചോദ്യം ഉയരുന്നു.

ധനകാര്യമന്ത്രി തോമസ് ഐസക് മുഖ്യമന്ത്രിയുടെ ഗുഡ്ബുക്കിലുള്ള ആളല്ല എന്നത് പരസ്യമായ രഹസ്യമാണ്. മന്ത്രിസഭയുടെ തുടക്ക നാളില്‍ സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേശഷ്ടാവായി ഗീതാഗോപിനാഥിനെ മുഖ്യമന്ത്രിയുടെ താല്‍പര്യപ്രകാരം നിയമിച്ചത് തോമസ് ഐസകിന്റെ പ്രഭാവം കുറയ്ക്കാന്‍ വേണ്ടിയാണ് എന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. മന്ത്രിസഭയിലെ രണ്ടാമനായാണ് സാധാരണ ധനമന്ത്രിമാരെ കണക്കാക്കുന്നത്. ഗീതാ ഗോപിനാഥിന്റെ നിയമനം ധനമന്ത്രിക്കു മേലെ മറ്റൊരു സാമ്പത്തികാസൂത്രണ കേന്ദ്രം മുഖ്യമന്ത്രിക്കു നിയന്ത്രിക്കാവുന്ന വിധം രൂപപ്പെടുത്തുക എന്ന ഉദ്ദേശ്യത്തിലായിരുന്നു എന്ന ഗോസിപ്പും അന്ന് വ്യാപകമായി പ്രചരിച്ചിരുന്നു. കിഫ്ബിയുമായി ബന്ധപ്പെട്ട സി.എ.ജി. റിപ്പോര്‍ട്ടിനെ സംബന്ധിച്ച് അടുത്ത നാളുകളില്‍ ഉണ്ടായ വിവാദങ്ങളിലെ കേന്ദ്രബിന്ദു ധനകാര്യമന്ത്രിയായിരുന്നു. പ്രതിപക്ഷം കിഫ്ബിയില്‍ അഴിമതി ആരോപണം ഉന്നയിച്ചുകൊണ്ടിരിക്കെ ധനകാര്യമന്ത്രിയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാനേ ഇപ്പോഴത്തെ വിജിലന്‍സ് റെയ്ഡ് ഉപകരിച്ചിട്ടുള്ളൂ, പ്രത്യേകിച്ച് തദ്ദേശ സ്ഥാപനതിരഞ്ഞെടുപ്പ് നടക്കാനിരിക്കവേ ഇത് കൂനിന്‍മേല്‍ കുരുവായിത്തീരും. ധാരാളം ആളുകള്‍ ആശ്രയിക്കുന്ന ഒരു ചിട്ടിസ്ഥാപനമാണ് കെ.എസ്.എഫ്.ഇ. എന്നതിനാല്‍ അവിടെ നടന്ന ക്രമക്കേട് വലിയ ചര്‍ച്ചായാകുമെന്നുറപ്പാണ്.
കെ.എസ്.എഫ്. ഇ കേരളത്തിലെ ഏറ്റവും വിശ്വാസ്യതയുണ്ടായിരുന്ന ചിട്ടിസ്ഥാപനമാണ്. ആ വിശ്വാസ്യതയ്ക്കാണ് കളങ്കം ഏറ്റിരിക്കുന്നത്. ഇത് സര്‍ക്കാരിന്റെ വലിയ പിടിപ്പുകേടായി പ്രതിപക്ഷം ഉയര്‍ത്തിക്കാണിക്കും. സാമ്പത്തിക ക്രമക്കേടും കള്ളപ്പണവുമൊക്കെ കെ.എസ്.എഫ്.ഇ.യെ നശിപ്പിക്കുന്നു എന്ന ആരോപണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും സര്‍ക്കാരിനും എളുപ്പം ഊരിപ്പോകാനാവില്ല.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick