Categories
kerala

തദ്ദേശ തിരഞ്ഞെടുപ്പ്: അധ്യക്ഷ പദവികളില്‍ സംവരണത്തുടര്‍ച്ച പാടില്ല–ഹൈക്കോടതി

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ അധ്യക്ഷപദവി തുടര്‍ച്ചയായി മൂന്നുതവണ സംവരണം ചെയ്യുന്നത് ഭരണഘടനാവിരുദ്ധമാണെന്നും സംവരണത്തുടര്‍ച്ച പാടില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു. സ്ത്രീകള്‍ക്കും പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കും നല്‍കുന്ന സംവരണം പരമാവധി 50 ശതമാനമേ പാടുള്ളൂ. ശരിയായ ക്രമം പാലിക്കാത്തതിനാല്‍ ഇത് കൂടുതലാവുന്നത് നിയമാനുസൃതമല്ല. നിലവില്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ നിശ്ചയിച്ച സംവരണം ഈ പശ്ചാത്തലത്തില്‍ പുനക്രമീകരിക്കണമെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് നിര്‍ദ്ദേശിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick