അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ മൂത്ത മകന്‍ ട്രംപ് ജൂനിയറിന് കൊവിഡ് പോസിറ്റീവായെന്ന് സ്ഥിരീകരണം. രോഗ ലക്ഷണമൊന്നും കാണിക്കാത്ത ട്രംപിന് കൊവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പ്രകാരമുള്ള ചികില്‍സ നല്‍കിവരികയാണെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു. നേരത്തെ ട്രംപിന്റെ ഭാര്യ മെലനിയ, ഇളയ മകന്‍ ബാരന്‍ തുടങ്ങിയവര്‍ക്കും കൊവിഡ് ബാധ ഉണ്ടായിരുന്നു. കൊവിഡ് മാനദണ്ഢങ്ങള്‍ പൂര്‍ണമായി പാലിക്കാന്‍ തയ്യാറാവാതെ പ്രസിഡണ്ട് ട്രംപ് ആഗോളമായി തന്നെ വിമര്‍ശനം നേരിട്ടിരുന്നു. നവംബര്‍ മൂന്നിന് നടന്ന അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന് കനത്ത തിരിച്ചടി നേരിട്ടതിനും പ്രധാനപ്പെട്ട ഒരു കാരണം കൊവിഡ് നിയന്ത്രണത്തില്‍ പരാജയപ്പെട്ടതായിരുന്നു.
Spread the love