രാജ്യതലസ്ഥാനത്ത് പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി സുപ്രീംകോടതിയിലെ ഒരു പറ്റം അഭിഭാഷകര്‍ രംഗത്തെത്തി. ഡെല്‍ഹി ബാര്‍ കൗണ്‍സില്‍ അംഗം രാജീവ് ഖോസ് ലെ, മുതിര്‍ന്ന അഭിഭാഷകന്‍ എച്.എസ്. ഫൂല്‍ക്ക എന്നിവരുടെ നേതൃത്വത്തിലാണ് അഭിഭാഷകര്‍ സുപ്രീംകോടതിക്കു പുറത്ത് ഐക്യദാര്ഢ്യകൂട്ടായ്മ സംഘടിപ്പിച്ചത്. പ്രതിഷേധിക്കുന്ന കര്‍ഷകരെ രാഷ്ട്രീയനിറം നല്‍കി ഒതുക്കാന്‍ ശ്രമിക്കുന്നത് നിരുത്തരവാദപരമാണെന്ന് എച്ച്.എസ്. ഫുല്‍ക്ക അഭിപ്രായപ്പെട്ടു. സാധാരണ കര്‍ഷകരാണ് പ്രതിഷേധിക്കുന്നത്. കര്‍ഷകരുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Spread the love