Categories
world

ചൈനയുടെ എതിര്‍പ്പ് വകവെച്ചില്ല… യു.എസ്- തായ് വാന്‍ സാമ്പത്തിക സഹകരണ കരാര്‍ ഒപ്പിട്ടു

അമേരിക്കയും തായ് വാനും സാമ്പത്തിക സഹകരണം ശക്തമാക്കാനുള്ള കരാര്‍ വെള്ളിയാഴ്ച ഒപ്പിട്ടു. ചൈനയുടെ കടുത്ത എതിര്‍പ്പ് വക വെക്കാതെയാണ് അമേരിക്കയുടെ നടപടി. കരാര്‍ ഒപ്പിട്ടാല്‍ അമേരിക്കയുമായുള്ള തങ്ങളുടെ ബന്ധം വഷളാവുമെന്ന ചൈനീസ് വിദേശകാര്യ വക്തവിന്റെ മുന്നറിയിപ്പ് അമേരിക്ക പരിഗണിച്ചില്ല എന്നത് ശ്രദ്ധേയമാണ്. ചൈനയുമായി വിമത നീക്കങ്ങളുമായി നില്‍ക്കുന്ന തായ് വാനുമായി ഒരു തരതത്തിലും ആരെങ്കിലും സഹകരിക്കുന്നതില്‍ ചൈന രോഷാകുലരാണ്. വിഘടനവാദികള്‍ എന്നാണ് തായ വാനെ ചൈന വിശേഷിപ്പിക്കുന്നത്. ചൈനയില്‍ നിന്നും സ്വതന്ത്രമാകാന്‍ ശ്രമിക്കുന്ന തായ് വാന്‍ ചൈനയുടെ കണ്ണിലെ കരടാണ്. തായ് വാന്റെ സ്വാതന്ത്രമോഹങ്ങള്‍ക്ക് പ്രോല്‍സാഹനം നല്‍കുകയാണ് അമേരിക്ക എന്നാണ് ചൈന ഉയര്‍ത്തുന്ന വിമര്‍ശനം. അടുത്ത കാലത്ത് ചൈന തായ് വാനിലെ സൈനിക സാന്നിധ്യം വന്‍ തോതില്‍ വര്‍ധിപ്പിക്കുകയുണ്ടായി.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick