Categories
kerala

കിഫ്ബി വിവാദം : വിശദീകരണവുമായി ധനകാര്യമന്ത്രി.. റിപ്പോര്‍ട്ട് കരടാണോ അന്തിമമാണോ എന്നതല്ല വിഷയം.. പ്രതിപക്ഷം പുകമറ സൃഷ്ടിക്കുന്നു

കിഫ്ബി സംബന്ധിച്ച സി.എ.ജി. റിപ്പോര്‍ട്ട് കരടാണോ അന്തിമമാണോ എന്നതല്ല വിഷയമെന്നും റിപ്പോര്‍ട്ടിനെ സംബന്ധിച്ച് യു.ഡി.എഫിന്റെ അഭിപ്രായം എന്താണ് എന്നതാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും ധനകാര്യമന്ത്രി തോമസ് ഐസക്. ഇക്കാര്യത്തില്‍ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. സി.എ.ജി.യുടെ നിലപാടുകളാണ് പ്രശ്‌നം. ഇതേപ്പറ്റി പ്രതിപക്ഷം അഭിപ്രായം പറയണം. വികസനത്തെ എങ്ങിനെയാണ് ബാധിക്കുന്നത് എന്നതാണ് നോക്കേണ്ടത്. പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണ്. കരടു റിപ്പോര്‍ട്ടാണെന്ന് പറഞ്ഞത് ഉത്തമ വിശ്വാസത്തിലായിരുന്നു. സര്‍ക്കാരുമായി ഒരിക്കല്‍ പോലും ചര്‍ച്ച നടത്തിയിട്ടില്ലാത്തതിനാലാണ് റിപ്പോര്‍ട്ട് കരട് മാത്രമാണെന്ന് ധരിച്ചത്. എന്നാല്‍ അങ്ങിനെ അല്ലെന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്. മസാല ബോണ്ടില്‍ ഭരണഘടനാ വിരുദ്ധമമായി ഒന്നുമില്ലെന്നും തോമസ് ഐസക് പ്രസ്താവിച്ചു. സി.എ.ജി. നീക്കം സംസ്ഥാനത്തിന്റെ വികസനം അട്ടിമറിക്കാനുള്ള നീക്കമാണെന്ന കാര്യം പ്രതിപക്ഷം അംഗീകരിക്കുന്നുണ്ടോ എന്നും ധനകാര്യമന്ത്രി ചോദിച്ചു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick