സ്വര്‍ണക്കടത്തു കേസില്‍ ആരോപണവിധേയനായ കാരാട്ട് ഫൈസല്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ മല്‍സരിക്കേണ്ടതില്ലെന്ന് സി.പി.എം. നിര്‍ദ്ദേശം നല്‍കി. കൊടുവള്ളി മുനിസിപ്പാലിറ്റിയില്‍ സി.പി.എം. സ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ ഒരുങ്ങുകയാണ് ഫൈസല്‍ എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. സി.പി.എം. സംസ്ഥാന സമിതി ഇതില്‍ ഇടപെട്ട് ഫൈസല്‍ ഇനി മല്‍സരിക്കേണ്ടെന്ന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു എന്നാണ് സൂചന. കോഴിക്കോട് ജില്ലാക്കമ്മിറ്റിയാണ് ഫൈസലിനെ ഈ കാര്യം അറിയിച്ചത്. നിലവില്‍ കൊടുവള്ളിയിലെ സി.പി.എമ്മിന്റെ പിന്തുണയുള്ള പ്രാദേശിക ജനപ്രതിനിധിയാണ് ഫൈസല്‍. എന്നാല്‍ സി.പി.എം. അനുവദിച്ചില്ലെങ്കില്‍ താന്‍ സ്വതന്ത്രനായി മല്‍സരിക്കുമെന്ന് ഫൈസല്‍ പ്രതികരിച്ചിരിക്കയാണ്.
Spread the love