കഴിഞ്ഞ ജൂലായില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കത്തെഴുതിയ 23 ദേശീയ നേതാക്കളില്‍ ഒരാളായ ഗുലാം നബി ആസാദ് വീണ്ടും പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയത് ഹൈക്കമാന്‍ഡിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്നു.
ഏതാനും ദിവസം മുമ്പ് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ ബിഹാര്‍, മധ്യപ്രദേശ് തിരഞ്ഞെടുപ്പ് പരാജയം മുന്‍നിര്‍ത്തി നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അതിനു പിറകെ പി. ചിദംബരവും ഇപ്പോള്‍ ഗുലാം നബി ആസാദും രംഗത്തെത്തിയിരിക്കുന്നത്. പാര്‍ടിയിലെ പഞ്ചനക്ഷത്ര സംസ്‌കാരം കൊണ്ട് ഇലക്ഷന്‍ ജയം സാധ്യമല്ലെന്നും പാര്‍ടി സംവിധാനം തകര്‍ന്നിരിക്കയാണെന്നും ഗുലാം നബി പറഞ്ഞു.


നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് ആദ്യം നടക്കണം. അതേസമയം ഗാന്ധികുടുംബത്തെ ഗുലാം നബി വിമര്‍ശിച്ചില്ല. കൊവിഡ് കാലത്ത് അവര്‍ക്ക് ഇതിലധികം ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന ക്ലീന്‍ ചിറ്റ് സോണിയ, രാഹുല്‍, പ്രിയങ്ക എന്നിവരെ ഉദ്ദേശിച്ച് ഗുലാം നബി നല്‍കിയിട്ടുണ്ട്.