മസാല ബോണ്ട് അന്വേഷണത്തില്‍ ഇ.ഡി.ക്കെതിരേ നിയമസഭയില്‍ വീണ്ടും അവകാശലംഘന നോട്ടീസ് നല്‍കാന്‍ സര്‍ക്കാര്‍. നിയമസഭയില്‍ സമര്‍പ്പിക്കും മുമ്പ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെക്കുറിച്ച് ഇ.ഡി. അന്വേഷണം നടത്തുന്നത് സഭയുടെ അവകാശലംഘനമാണ് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും നോട്ടീസ്.
നിയമസഭയില്‍ ഭരണപക്ഷ എം.എല്‍.എ. സര്‍ക്കാരിന് വേണ്ടി സ്പീക്കറെ സമീപിക്കും. എം.സ്വരാജ് എംഎല്‍എ ചട്ടലംഘന നോട്ടീസ് നല്‍കുമെന്ന് ധനവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.