ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ അടുത്ത വര്‍ഷം ആദ്യപാദത്തില്‍ നല്‍കിത്തുടങ്ങുന്നതിനുള്ള തകൃതിയായ ഒരുക്കങ്ങള്‍ നടന്നു വരികയാണ്. മാര്‍ച്ചിനും മെയ് മാസത്തിനുമിടയില്‍ വാക്‌സിനേഷന്‍ ആദ്യഘട്ടം നടപ്പാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഡോ. വി.കെ. പോളിന്റെ നേതൃത്വത്തിലുള്ള ദേശീയ വാക്‌സിന്‍ കമ്മിറ്റി ഇതിനായുള്ള ബ്ലൂപ്രിന്റ് തയ്യാറാക്കിക്കഴിഞ്ഞു. ഇപ്പോള്‍ പരീക്ഷണം നടന്നുവരുന്നവയില്‍ ഓക്‌സഫോര്‍ഡ് വാക്‌സിന്‍ ആണ് ആദ്യം ഉപയോഗത്തിന് സജ്ജമമാകാന്‍ സാധ്യത. ഇന്ത്യയില്‍ കൊവിഷീല്‍ഡ് എന്ന പേരില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് ആസ്ട്ര സെനെകയുമായി ചേര്‍ന്ന് ഓക്‌സ്‌ഫോര്‍്ഡ് വാക്‌സിന്‍ നിര്‍മിക്കുന്നത്.
മുന്‍ഗണനയനുസരിച്ച് ഒരു കോടിയില്‍പരം ആരോഗ്യപ്രവര്‍ത്തകര്‍, രണ്ടു കോടിയോളം സംസ്ഥാന-കേന്ദ്രസര്‍ക്കാര്‍ സായുധസേനാംഗങ്ങള്‍, 26 കോടിയില്‍പരം വരുന്ന 50 വയസ്സിനു മേല്‍ പ്രായമുള്ളവര്‍, ഒരു കോടിയില്‍ പരം ഹൈ റിസ്‌ക് വിഭാഗത്തില്‍ പെടുന്നവര്‍ ഇവര്‍ക്കാണ് ആദ്യം വാക്‌സിന്‍ നല്‍കുക എന്നാണ് തീരുമാനിച്ചിരിക്കുന്നത്. അടുത്ത ജൂലായ് മാസത്തോടെ 40-50 കോടി ഡോസ് വാക്‌സിന്‍ ലഭ്യമാകുമെന്നാണ് അനുമാനിക്കപ്പെടുന്നത്.