
മലേറിയക്ക് മരുന്നായി ഉപയോഗിക്കുന്ന ആയുര്‍വേദ ഗുളിക ആയുഷ്-64 കൊവിഡിനെ പ്രതിരോധിക്കാന്‍ ഫലപ്രദമെന്ന് കണ്ടെത്തല്‍. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ നടത്തിയ പരീക്ഷണമരുന്നു പ്രയോഗത്തിലാണ് മരുന്ന് ഫലപ്രദമെന്ന് കണ്ടെത്തിയത്. ജോദ്പുര്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ 30 കൊവിഡ് ബാധിതര്‍ക്ക് രാവിലെയും വൈകീട്ടും ഗുളിക നല്‍കി. അഞ്ച് ദിവസത്തിനു ശേഷം നടത്തിയ ആര്‍.ടി-പി.സി.ആര്‍. പരിശോധനയില്‍ 21 പേര്‍ക്കും നെഗറ്റീവ് ആയതായി തെളിഞ്ഞു. ആയുര്‍വേദത്തില്‍ വൈറസിനെ പ്രതിരോധിക്കാനുള്ള മരുന്നുകള്‍ ഉണ്ടെന്നതിന് തെളിവായി ഇത് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആയുഷ്-64 ഒരു ആന്റി വൈറല്‍ മരുന്നാണ്.